HomeNewsShortകല്യാണത്തിന് ഐസ്‌ക്രീമും വെല്‍ക്കം ഡ്രിങ്കും ഉപയോഗിക്കരുത്; പ്രളയ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ ഇങ്ങനെ:

കല്യാണത്തിന് ഐസ്‌ക്രീമും വെല്‍ക്കം ഡ്രിങ്കും ഉപയോഗിക്കരുത്; പ്രളയ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ ഇങ്ങനെ:

വെള്ളപ്പൊക്കം മൂലം മാറ്റിവെച്ച വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ ഉടന്‍ നടത്താനിരിക്കെ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രീം, സാലഡ് തുടങ്ങിയവ കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അച്ചാര്‍, തൈര് എന്നിവ ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പാക്കണം. മോരില്‍ ചേര്‍ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതായിരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു

ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച്‌ മാത്രമെ പാത്രങ്ങള്‍ കഴുകാനും ഭക്ഷണം പാചകം ചെയ്യാനും പാടുള്ളു. പച്ചക്കറികളും പഴങ്ങളും ക്ലോറിനേറ്റ് ചെയ്ത് വെള്ളത്തില്‍ കഴുകിയെടുക്കണം. പാചകം ചെയ്യുന്നവരും വിളമ്ബുന്നവരും ഹെല്‍ത്ത് കാര്‍ഡ് സൂക്ഷിക്കണം. കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ നല്‍കാവു. കുടിവെള്ളം വിശ്വസീനയമായ കമ്ബനിയുടെത് മാത്രം ഉപയോഗിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments