HomeNewsShortപള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്ന് ക്ലിമ്മീസ് കാതോലിക്ക ബാവ; സഭയ്ക്ക് വിവാഹം എന്നത് പുരുഷനും സ്ത്രീയും...

പള്ളികളില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കില്ലെന്ന് ക്ലിമ്മീസ് കാതോലിക്ക ബാവ; സഭയ്ക്ക് വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്

സ്വവര്‍ഗ വിവാഹം പള്ളികളിൽ അനുവദിക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ. സഭയെ സംബന്ധിച്ച് വിവാഹം എന്നതു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കാതോലിക്ക ബാവയുടെ പ്രതികരണം. വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോഴും ധാര്‍മികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. ഭിന്നലിംഗക്കാരെ സഭ മാറ്റിനിര്‍ത്തുന്നില്ലെന്നും വിവാഹം ഒഴികെ മറ്റു കൂദാശകള്‍ സ്വീകരിക്കാമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി ഇന്നലെ വിധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments