HomeNewsShortനിപ്പാ വൈറസിന് മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍; തല്‍ക്കാലം പനിക്ക് മരുന്ന് നല്‍കിയാല്‍ മതിയെന്ന് തിരിച്ചടിച്ച് സര്‍ക്കാര്‍

നിപ്പാ വൈറസിന് മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍; തല്‍ക്കാലം പനിക്ക് മരുന്ന് നല്‍കിയാല്‍ മതിയെന്ന് തിരിച്ചടിച്ച് സര്‍ക്കാര്‍

വടക്കന്‍ കേരളമാകെ നിപ്പാ ഭീതിയില്‍ നില്‍ക്കെ നിപ്പാ വൈറസിനെതിരെ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍ രംഗത്ത്. ഇന്ത്യന്‍ ഹോമിയോപതിക് അസോസിയേഷന്‍ കേരള ഘടകമാണ് നിപ്പാ വൈറസിന് ഹോമിയോ മരുന്നുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. നിപ്പാ വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന രോഗികളെ ചികിത്സിക്കാനും മരുന്ന് നല്‍കാനും തങ്ങളെ അനുവദിക്കണമെന്നും ഇവര്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടും. എന്നാല്‍ ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദം സംസ്ഥാന സര്‍ക്കാര്‍ തള്ളി. മരുന്നുണ്ടെന്ന ഹോമിയോ ഡോക്ടര്‍മാരുടെ അവകാശവാദത്തെ സംബന്ധിച്ച്‌ തനിക്കൊന്നും അറിയില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രതികരണം.

ഹോമിയോപ്പതിയില്‍ എല്ലാതരം പനികള്‍ക്കുമുള്ള മരുന്നുകള്‍ ഉണ്ടെന്നും, നിപ്പാ ബാധിതരായ രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹോമിയോപതിക് അസോസിയേഷന്റെ ആവശ്യം. ഇക്കാര്യം ആരോഗ്യമന്ത്രിയെ നേരിട്ടറിയിക്കാനാണ് ഇവരുടെ തീരുമാനം. അതേസമയം, സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലാണ് ഹോമിയോ വിഭാഗവും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിപ്പാ മരുന്നിനെക്കുറിച്ച്‌ ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ഔദ്യോഗികമായി വിവരമറിയിച്ചിട്ടില്ല. ഇനി അഥവാ മരുന്നുണ്ടെങ്കിലും അത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ നല്‍കാനാവൂ.

നിപ്പാ വൈറസിനെതിരെ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന് ആരോഗ്യവകുപ്പിനും അറിയില്ല. അതിനിടെ കഴിഞ്ഞദിവസം മുക്കത്തെ ഹോമിയോ ഡിസ്പെന്‍സറിയില്‍ നിപ്പാ പ്രതിരോധ മരുന്നെന്ന പേരില്‍ മരുന്ന് വിതരണം ചെയ്തിരുന്നു. ഈ മരുന്ന് കഴിച്ചവര്‍ക്ക് പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഈ സംഭവം ഡിസ്പെന്‍സറി ജീവനക്കാരന്റെ സസ്പെന്‍ഷന് കാരണമാവുകയും ചെയ്തു. മുക്കത്തെ സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഹോമിയോപതിക് അസോസിയേഷന്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments