HomeNewsShortപ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 25കാരിയെ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 25കാരിയെ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 25 കാരിയെ പട്ടാപ്പകല്‍ നടുറോഡില്‍ തീകൊളുത്തി. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം.70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലൂമിനിയം വാതിലുകള്‍ നിര്‍മ്മിക്കുന്ന കമ്ബനിയില്‍ ജോലി ചെയ്യുന്ന ദളിത് വംശജയായ സന്ധ്യാ റാണിയാണ് ആക്രമിക്കപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരം 6.50 മണിയോടെ സന്ധ്യാ റാണി റോഡിലൂടെ നടന്നുവരികയായിരുന്നു. ഈ സമയം എതിര്‍ദിശയിലൂടെ യുവാവും നടന്നുവരുന്നുണ്ടായിരുന്നു. സന്ധ്യാറാണിയുടെ തൊട്ടടുത്തെത്തിയപ്പോള്‍ യുവാവ് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് യുവതിക്ക് നേരെ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഇതുകാണാനിടയായ ആളുകള്‍ ഉടന്‍തന്നെ യുവതിയെ രക്ഷപ്പെടുത്താനായി ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ശരീരമാകെ തീ പടര്‍ന്നിരുന്നു. ഇതോടെ 100,108 ആംബുലന്‍സിനെ വിളിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പ്രതി തന്റെ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവതിയുടെ മൊഴി എടുത്തു. തന്റെ കമ്ബനിയില്‍ തന്നെ ജോലി ചെയ്യുന്ന കാര്‍ത്തിക് ആണ് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതെന്നും കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ തന്നെ പ്രണയാഭ്യര്‍ത്ഥനയുമായി വന്ന് ശല്യപ്പെടുത്തുകയാണെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിനുശേഷം കാര്‍ത്തിക്കിന്റെ ഫോണില്‍ പോലീസ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. ഇരയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പോലീസിന് കൂടുതല്‍ മൊഴി എടുക്കാന്‍ സാധിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments