കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. നെട്ടൂര്‍ സ്വദേശി റജീബ് ആണ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ റജീബ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ആയുധങ്ങളുമായാണ് റജീബ് എത്തിയത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വെച്ചാണ് റജീബ് പിടിയിലായത്.
അഭിമന്യു വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍; പിടിയിലായത് ക്യാംപസ് ഫ്രണ്ട് ഭാരവാഹി റജീബ്
RELATED ARTICLES