HomeNewsShortനിപ്പ വൈറസ്; കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്കി

നിപ്പ വൈറസ്; കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്കി

നിപ്പ ബാധിച്ച രോഗികൾ ചികിത്സയിലുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്കി. നിപ്പ ബാധിച്ച്‌ മരിച്ച രണ്ടുപേര്‍ ഇവിടെ ചികിത്സയിലായിരുന്നു. ഇതു വരെ 17 പേരാണ് നിപ്പ ബാധിച്ച്‌ മരിച്ചത്. ആശങ്ക രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ 1407 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

നിപ്പ ബാധിച്ച്‌ മരിച്ച ഇസ്മയില്‍,റസില്‍ എന്നിവര്‍ ബാലുശ്ശേരി ആശുപത്രിയിലാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്ക് അവധി നല്കിയിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments