HomeNewsShortകെഎസ്ആർടിസി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കം; തങ്ങൾക്കും ഇളവ് വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ; ഇളവ്...

കെഎസ്ആർടിസി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കം; തങ്ങൾക്കും ഇളവ് വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ; ഇളവ് ഔദാര്യമല്ലെന്നു കെഎസ് യു

യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള കെഎസ്ആർടിസി നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായാ കെ എസ് യു. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു. ഇളവ് കെഎസ്ആർടിസി എം ഡിയുടെ ഔദാര്യമല്ല. വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു. എന്നാൽ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുവരുന്ന കൺസഷൻ സൗജന്യം വെട്ടിക്കുറയ്ക്കുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

അതേസമയം സ്വകാര്യ ബസ്സുടമകളും നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കൺസഷൻ ഭാരം സ്വകാര്യ ബസ്സുകൾക്ക് മേൽ മാത്രം വയക്കുന്നത് ശരിയല്ല. വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നതിന് സ്വകാര്യ ബസ്സുടമകൾ എതിരല്ല. എന്നാൽ നിരക്ക് വർധിപ്പിക്കുക തന്നെ വേണമെന്ന് കേരളാ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം തുടങ്ങുമെന്നും അവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments