HomeNewsShortകമറുദ്ദീൻ എംഎൽഎ 8 കേസുകളിൽക്കൂടി അറസ്റ്റിൽ: ആകെ 63 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി

കമറുദ്ദീൻ എംഎൽഎ 8 കേസുകളിൽക്കൂടി അറസ്റ്റിൽ: ആകെ 63 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി

 

കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് 8
കേസുകളിൽ കൂടി രേഖപ്പെടുത്തി. ഇതോടെ എംഎൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. നേരത്തെ മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ തള്ളിയ സാഹര്യത്തിൽ പുതിയ ജാമ്യാപേക്ഷയും തള്ളാനാണ് സാധ്യതയെന്നാണ് വിവരം. കീഴ്ക്കോടതികളിൽ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം സി കമറുദ്ദീന്‍റെ നീക്കം. അതേസമയം വഞ്ചനകേസുകളിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെയും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ അഭിഭാഷകൻ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments