HomeNewsTHE BIG BREAKINGകൈവെട്ട് കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം എൻഐഎയുടെ പിടിയിൽ

കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം എൻഐഎയുടെ പിടിയിൽ

തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദ് (38) കണ്ണൂരിൽ പിടിയില്‍. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അശമന്നൂർ നൂലേലി മുടശേരി സ്വദേശിയായ സവാദിനെ പിടികൂടിയത്. 2010 ജൂലൈ 4നു ആലുവയിൽ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം 4 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ടി ജെ ജോസഫിനെതിരെ ആക്രമണമുണ്ടായത്. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ടി ജെ ജോസഫിനെതിരെ ആക്രമണമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments