HomeNewsShortജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി; റദ്ദാക്കിയത് 20 ഏക്കർ ഭൂമിയുടെ പട്ടയം

ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി; റദ്ദാക്കിയത് 20 ഏക്കർ ഭൂമിയുടെ പട്ടയം

ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി. ദേവികുളം സബ് കലക്ടറാണ് 20 ഏക്കര്‍ പട്ടയം റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജോയ്സ് ജോര്‍ജ് ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളുടെ ഭൂമി തിരിച്ചുപിടിച്ചു. പട്ടിക ജാതിക്കാര്‍ക്ക് വിതരണം ചെയ്ത ഭൂമിയാണ് കൈവശം വെച്ചത്. ഭൂമി തട്ടിയെടുക്കാന്‍ വ്യാജ രേഖകള്‍‌ ഉണ്ടാക്കി. ഒറ്റ ദിവസം കൊണ്ട് നല്‍കിയത് 8 പട്ടയങ്ങളാണ്. നഷ്ടപ്പെട്ട രേഖകള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്.

കഴിഞ്ഞ ആഴ്ചയാണ് ദേവികുളം സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ജോയ്‌സ് ജോര്‍ജിനും മറ്റു 32 പേര്‍ക്കും രേഖകള്‍ നേരിട്ടു ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി നോട്ടീസ് അയച്ചിരുന്നത്. ഇതേ തുടര്‍ന്ന് ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം രേഖകള്‍ ഹാജരാക്കിയിരുന്നു. ജോയ്‌സ് ജോര്‍ജിനു വേണ്ടി അഭിഭാഷകനാണ് രേഖകള്‍ ഹാജരാക്കിയത്. രേഖകള്‍ ഹാജരാക്കുന്നതിനെ എതിര്‍ത്തു സിപിഐഎം പോഷക സംഘടനയായ കര്‍ഷക സംഘം രംഗത്തെത്തുകയും ചെയ്തിരുന്നു. മൂന്നാറില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള കൊട്ടക്കാമ്പൂരില്‍ നിന്നു കര്‍ഷകരെ ഇതിനായി വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്നും ഇത് അനുവദിക്കില്ലെന്നുമായിരുന്നു കര്‍ഷക സംഘത്തിന്റെ നിലപാട്.

കഴിഞ്ഞ മാര്‍ച്ചില്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ അഞ്ചുനാട് വില്ലേജ് ഉള്‍പ്പെടുന്ന കൊട്ടക്കാമ്പൂര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, കീഴാന്തൂര്‍ വില്ലേജുകളിലെ തണ്ടപ്പേര്‍ രേഖകള്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 28 ദിവസത്തോളം കര്‍ഷക സംഘം ദേവികുളം ആര്‍ടിഒ ഓഫീസിനു മുന്നില്‍ സമരം നടത്തിയതോടെ ശ്രീറാം വെങ്കിട്ടരാമന്‍ നടപടി ഉപേക്ഷിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments