HomeNewsShortജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് സുപ്രീംകോടതി; നിയമഭേദഗതി നിലനിൽക്കുമെന്നും നിരീക്ഷണം

ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് സുപ്രീംകോടതി; നിയമഭേദഗതി നിലനിൽക്കുമെന്നും നിരീക്ഷണം

ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സർക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ വിധി. ജല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല.നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്.അതിൽ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ജല്ലിക്കട്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാൻ നിയമം കൊണ്ടുവന്നിരുന്നു അനുഛേദം 29 (1) ഉൾപ്പെടുത്തി സംരക്ഷണം നൽകിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments