HomeNewsTHE BIG BREAKINGചരിത്രം; സെമി ക്രയോജനിക് ക്ലബ്ബിൽ ഇടം നേടി ഇന്ത്യ; ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പിന്റെ ആദ്യ...

ചരിത്രം; സെമി ക്രയോജനിക് ക്ലബ്ബിൽ ഇടം നേടി ഇന്ത്യ; ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം

അഗ്നികുൽ കോസ്മോസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം. ഇന്ത്യൻ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നിക്കുൽ വികസിപ്പിച്ച അഗ്നിപർട്ടഡ് എന്ന റോക്കറ്റ് ആണ് ശ്രീഹരി കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ വിക്ഷേപണ തറയിൽ നിന്നും വിജയകരമായി വിക്ഷേപിച്ചത്. ഇന്ന് രാവിലെ 7 15 നായിരുന്നു വിക്ഷേപണം. ഇന്ത്യയിൽ സെമി ക്രയോജനിക് എൻജിൻ ഉപയോഗിക്കുന്ന ആദ്യത്തെ റോക്കറ്റ് ആണ് ഇത്. ഐഎസ്ആർഒ ഇതുവരെ ഈ വിഭാഗത്തിലുള്ള എൻജിൻ റോക്കറ്റ് പരീക്ഷിച്ചിട്ടില്ല. കേറോസിനും മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജനും അടങ്ങുന്ന എവിയേഷൻ ടർബൈൻ ഇന്ധനമാണ് റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. 575 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.2 മീറ്റർ നീളമുണ്ട്. ഒരു സ്റ്റേജ് മാത്രമുള്ള ഈ പരീക്ഷണ റോക്കറ്റ് വിജയകരമായ വിക്ഷേപണത്തിനുശേഷം ബംഗാൾ ഉൾക്കടലിൽ പതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments