HomeNewsShortസംസ്ഥാനത്ത് ഇന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധം; കർശന പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ്

സംസ്ഥാനത്ത് ഇന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധം; കർശന പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ്

ഇന്ന് മുതൽ സംസ്ഥാനത്ത് ഹോട്ടൽ- റെസ്റ്റോറന്‍റ് ജീവനക്കാർക്കും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇവർ ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള സമയപരിധി പലതവണ നീട്ടി വച്ചിരുന്നു. കൃത്യമായ പരിശോധനകളില്ലാതെ ആരോഗ്യ പ്രവർത്തകർ കാർഡ് വിതരണം ചെയ്തത് അടക്കം വിവാദങ്ങളുമുണ്ടായി. മാർഗ നിർദ്ദേശമനുസരിച്ച് പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാന വ്യാപക പരിശോധന കർശനമ്ക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധകളുടെ അടക്കം പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments