നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ രണ്ടേകാല്‍ കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണവും വൈഡൂര്യവും കടത്തിയ രണ്ടുപേര്‍ പിടിയില്‍.
നാലുകിലോ സ്വര്‍ണവും 30 ഗ്രാം വൈഡൂര്യ കല്ലുകളുമാണ് ഇവരില്‍ നിന്നും റെയില്‍വേ പോലീസ് പിടികൂടിയത്. നാഗര്‍കോവില്‍ സ്വദേശി വേലു(23), തിരുവനന്തപുരം തിരുമല സ്വദേശി മഹേഷ്(29) എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്. റെയില്‍വേ എസ്ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായവരെ വാണിജ്യനികുതി വകുപ്പിനു കൈമാറി. ഇന്നലെ 2.30ന് ഉള്ള നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ പാറശാല സ്റ്റേഷനിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു സാധനങ്ങള്‍.
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചറില്‍ രണ്ടു കോടിയിലേറെ വില വരുന്ന സ്വര്‍ണ്ണവും വൈഡൂര്യ കല്ലുകളുമായി രണ്ടുപേര്‍ പിടിയില്‍
RELATED ARTICLES