HomeNewsShortകോടതി വിധിക്കുംവരെ കുറ്റവാളിയല്ല; ദിലീപീന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയം; ദിലീപിന് പിന്തുണയുമായി ഗണേഷ്...

കോടതി വിധിക്കുംവരെ കുറ്റവാളിയല്ല; ദിലീപീന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയം; ദിലീപിന് പിന്തുണയുമായി ഗണേഷ് കുമാർ

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കോടതി കുറ്റവാളിയെന്നു വിധിക്കും വരെ ദിലീപ് നിരപരധിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപീന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണ് ഇതെന്ന് ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എംഎല്‍എ ആയല്ല, സുഹൃത്തായാണ് ദിലീപിനെ കാണാന്‍ എത്തിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ടു തിരുത്തണം. നേരത്തെ ദിലീപിനെ പൊലിസ് അറസ്റ്റ് ചെയ്യും മുമ്ബ്, താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇടതുമുന്നണി എംഎല്‍എമാര്‍ കൂടിയായ ഗണേഷ് കുമാറും മുകേഷും ദിലീപിനെ പിന്തുണച്ച്‌ രംഗത്തുവന്നത് വിവാദമായിരുന്നു. ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണെന്ന് കുറ്റപ്പെടുത്തിയ ഇവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തട്ടിക്കയറുകയും ചെയ്തു. ഇരുവരുടെയും പെരുമാറ്റത്തില്‍ പിന്നീട് അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഖേദം പ്രകടിപ്പിച്ചിരുന്നു.

തിരുവോണപ്പിറ്റേന്ന്, കെബി ഗണേഷ് കുമാറിനെക്കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്ബലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിയോജ് ചന്ദ്രന്‍ എന്നിവരും ദിലീപിനെ കണാനെത്തി.തിരുവോണ ദിനത്തില്‍ നടന്‍ ജയറാം ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. ഓണക്കോടിയുമായി എത്തിയ ജയറാം എല്ലാ വര്‍ഷവും ഇങ്ങനെ ഒരു പതിവുണ്ടെന്ന് പറഞ്ഞു. തിരുവോണ ദിനത്തില്‍ ഉച്ചയോടെയായിരുന്നു താരം ദിലീപിനെ കാണുന്നതിനായി എത്തിയത്. ഉത്രാട ദിനത്തില്‍ നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും സംവിധായകനായ രഞ്ജിത്തും എത്തിയിരുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments