HomeNewsShortകേരളത്തിൽ ആദ്യ കൊറോണ മരണം: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന 61കാരൻ മരിച്ചു

കേരളത്തിൽ ആദ്യ കൊറോണ മരണം: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന 61കാരൻ മരിച്ചു

കേരളത്തിൽ ആദ്യ കൊറോണ മരണം.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു. 61വയസ്സുകാരൻ ആണു മരിച്ചത്. അദ്ദേഹത്തിൻറെ ഭാര്യയും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു എന്നാണ് അറിയുന്നത്.

ഇദ്ദേഹത്തിൻറെ അടുത്ത് ബന്ധുവിനും ഇദ്ദേഹത്തെ കൊണ്ടുവന്ന ടാക്സി ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിൽ നിന്നെത്തിയ ഇദ്ദേഹം കൊറോണ ബാധിതനായി ചികിത്സയിൽ ഇരിക്കുകയായിരുന്നു. മറ്റു ബന്ധുക്കളുമായി സമ്പർക്കം ഉണ്ടാകാത്തത് മൂലം അദ്ദേഹത്തിൻറെ റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നുന്നില്ല. ഇദ്ദേഹം നാട്ടിലെത്തിയ വിമാനത്തിലെ 49 യാത്രക്കാരും നിരീക്ഷണത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments