HomeNewsShortകർഷകസമരം 24-ാം ദിവസത്തിലേക്ക് സമരം കൂടുതൽ കടുപ്പിച്ച് കർഷകർ

കർഷകസമരം 24-ാം ദിവസത്തിലേക്ക് സമരം കൂടുതൽ കടുപ്പിച്ച് കർഷകർ

 

കർഷകരുടെ സമരം 24-ാം ദിവസത്തിൽ. സമരം കൂടുതൽ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കര്‍ഷക സംഘടനകൾ യോഗം ഇന്ന് ചേരും. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്.

നിയമങ്ങൾ പിൻവലിക്കില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി കര്‍ഷകരും വ്യക്തമാക്കി. സമരത്തിനിടയിൽ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ നാളെ ശ്രദ്ധാഞ്ജലി ദിനമായി ആചരിക്കും. അതിനിടെ സ്വയം വെടിവെച്ച് മരിച്ച സിഖ് പുരോഹിതൻ ബാബ രാംസിംഗിന്‍റെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments