HomeNewsShortഎലത്തൂർ ട്രെയിൻ ആക്രമണം; നിർണ്ണായക വിവരങ്ങൾ പുറത്ത്; നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയത് ഷൊർണൂർ നിന്നും;...

എലത്തൂർ ട്രെയിൻ ആക്രമണം; നിർണ്ണായക വിവരങ്ങൾ പുറത്ത്; നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയത് ഷൊർണൂർ നിന്നും; ആക്രമണം ആസൂത്രിതമെന്ന് പോലീസ്

എലത്തൂർ തീവണ്ടി ആക്രമണത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയത്, പെട്രോള്‍ എവിടെ നിന്നും ശേഖരിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഷാരൂഖ് സെയ്ഫിയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പരാതി നല്‍കിയത് മാര്‍ച്ച് 31 നാണ്. അന്നേ ദിവസം ഉച്ചക്ക് ഒരു മണിക്കാണ് പ്രതി സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രില്‍ പുറപ്പെടുന്നത്. ഏപ്രില്‍ രണ്ടാം തിയ്യതി, ഞായറാഴ്ച്ച പുലര്‍ച്ചെ 4.45 ന് പ്രതി ഷൊര്‍ണ്ണൂരില്‍ എത്തി. വൈകുന്നേരം 6.58 നാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തുന്നത്. ഇതിനിടയില്‍ പ്രതി എന്തൊക്കെ ചെയ്തുവെന്നതില്‍ അന്വേഷണം നടത്തുകയാണ് സംഘം.

സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസില്‍ ഷൊര്‍ണ്ണൂരില്‍ വന്നിറങ്ങിയ പ്രതി ഒരു കിലോ മീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്നാണ് പെട്രോള്‍ ശേഖരിച്ചത്. ഞായറാഴ്ച്ചയാണ് പ്രതി പമ്പിലെത്തി പെട്രോള്‍ വാങ്ങിയത്. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള പമ്പ് ഒഴിവാക്കി ഒരു കിലോ മീറ്റർ അകലെയുള്ള പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയത് ആസൂത്രിതമെന്ന് പൊലീസ് സംശയിക്കുന്നു. നാല് ലിറ്റര്‍ പെട്രോളാണ് പ്രതി വാങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments