HomeNewsShortതന്റെ ചിത്രം ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്പനി പരസ്യത്തിനായി ഉപയോഗിക്കുന്നു; ദിവ്യ എസ്.അയ്യർ പരാതി നൽകി

തന്റെ ചിത്രം ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്പനി പരസ്യത്തിനായി ഉപയോഗിക്കുന്നു; ദിവ്യ എസ്.അയ്യർ പരാതി നൽകി

തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ ചിത്രം ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്ബനിയുടെ പരസ്യത്തിന് ഉപയോഗിക്കുന്നതായി പരാതി. കമ്ബനി തകര്‍ച്ചയിലാണെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ ചിത്രമുപയോഗിച്ച്‌ ദിവ്യ എസ്.അയ്യരും കമ്ബനിയില്‍ പങ്കാളിയാണെന്ന്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഡി.ജി.പി പരാതി കമീഷണര്‍ക്ക് കൈമാറി. കമീഷണറുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട എസ്.എച്ച്‌.ഒ സ്​റ്റുവര്‍ട്ട് കീലര്‍ കേസ് രജിസ്​റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

താന്‍ കോട്ടയം അസി. കലക്ടര്‍ ആയിരുന്നപ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രം സ്മാര്‍ട്ട്​വേ ഇന്ത്യാ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്ബനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി ഉപയോഗിക്കുന്നതായിട്ടാണ് ദിവ്യ എസ്.അയ്യരുടെ പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments