HomeNewsShortപെരിയയില്‍ വീണ്ടും കോണ്‍ഗ്രസ് - സി.പി.എം സംഘര്‍ഷം; കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ന്നു

പെരിയയില്‍ വീണ്ടും കോണ്‍ഗ്രസ് – സി.പി.എം സംഘര്‍ഷം; കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ന്നു

പെരിയ കല്ല്യോട്ട് വീണ്ടും സംഘര്‍ഷം. കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും ബോംബേറിലും അക്രമത്തിലും കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ന്നു. പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കം. ബോംബേറിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച്‌ കല്ല്യോട്ട് ടൗണില്‍ ഇന്ന് രാവിലെ മുതല്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ല്യോട്ട് കുമ്ബളയിലെ ദീപുവിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്.

രണ്ടുതവണ ബോംബുകള്‍ എറിഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്താണ് ദീപു. വീടിന്റെ ചുമരില്‍ ആണ് ബോംബുകള്‍ പതിച്ചത്. ജനല്‍ ഗ്ലാസുകളും പൈപ്പുകളും പൊട്ടിയിട്ടുണ്ട്.

ഈ സംഭവത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകനും കല്ല്യോട്ട് ടൗണിലെ വ്യാപാരിയുമായ വത്സരാജിന്റെ വീടിനും വാഹനങ്ങള്‍ക്കും നേരെ ഒരു സംഘം ആക്രമണം നടത്തി. വീട് പൂര്‍ണ്ണമായി അടിച്ചു തകര്‍ത്തു. കാര്‍, ജീപ്പ്, ടിപ്പര്‍ ലോറി, മിനി ലോറി, പിക്കപ്പ് വാന്‍ അടക്കം അഞ്ചു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. കല്ല്യോട്ട് താന്നിയടി റോഡിലുള്ള വീടിന് നേരെയാണ് അക്രമം നടന്നത്. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം എം ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ജനല്‍ ചില്ലുകള്‍ മുഴുവന്‍ അടിച്ചു തകര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments