HomeNewsShortകോവിഡിനെതിരെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി; 12 നും 14 നും ഇടയിൽ...

കോവിഡിനെതിരെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി; 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സീൻ നൽകി തുടങ്ങി

കോവിഡിനെതിരെ സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവോവാക്‌സിന്അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. 12വയസിനും 18വയസിനും ഇടയിലുള്ളവരിൽ കുത്തിവെക്കാൻ ആണ് അനുമതി. അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സീൻ ആണിത്.നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ് എന്ന പേരിൽ പുറത്തിറക്കുന്നത്. 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സീൻ നൽകി തുടങ്ങി. ബയോ ഇ പുറത്തിറക്കുന്ന കോർബിവാക്‌സാണ് ഇവർക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായി ആകും വാക്സിൻ നൽകുക. ഏകദേശം ആറു കോടി കുട്ടികളാണ് ഇതോടെ വാക്സിന് അർഹരായത്. ഇവർക്കായി പ്രത്യേക വാക്സീൻ കേന്ദ്രങ്ങൾ പ്രവേർത്തിക്കും. ജനുവരി മൂന്നിനാണ് കൗമാരക്കാരിലെ വാക്സിനേഷൻ തുടങ്ങിയത്. വാക്സീൻ നൽകാനുള്ള പരിശീലനവും പൂർത്തിയായിട്ടില്ല. ദേശീയതലത്തിൽ വാക്സിനേഷൻ പ്രഖ്യാപിച്ചതിനാൽ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വാക്സിനേഷൻ പേരിന് തുടങ്ങിവെക്കുക മാത്രമാകും ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments