HomeNewsShortഇന്ത്യയിൽ കോവിഡ് ബാധിതർ 23000 കടന്നു: 24 മണിക്കൂറിനിടെ രോഗബാധിതർ 1684, മൊത്തം മരണം 718

ഇന്ത്യയിൽ കോവിഡ് ബാധിതർ 23000 കടന്നു: 24 മണിക്കൂറിനിടെ രോഗബാധിതർ 1684, മൊത്തം മരണം 718

ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ എന്ന മഹാമാരി ഇന്ത്യയിലും പിടിമുറുക്കുന്നു. ഇന്ത്യയിൽ കൊവിട് ബാധിതരുടെ എണ്ണം 23,000 കടന്നു. ഇന്ന് പുറത്തു വരുന്ന കണക്കനുസരിച്ച് 23,077 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 718 കടന്നു.

1684 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 37 പേർ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെയുള്ള 23077 രോഗബാധിതരിൽ 4748 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 17610 പേർ ചികിത്സയിലാണ്.
മഹാരാഷ്ട്രയിൽ 6430 പേർക്കാണ് രോഗബാധയുള്ളത്. 283 മരണവും മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച മാത്രം സംസ്ഥനത്ത് 14 പേർ മരിച്ചിട്ടുണ്ട്. 6430 കേസുകളിൽ 4025 പേരും മുംബൈയിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ തെരുവായ മുംബൈ ധാരാവിയിൽ കൊറോണബാധിതരുടെ 214 ആയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments