HomeNewsShortരാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗ ഭീതിയൊഴിയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ...

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗ ഭീതിയൊഴിയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ കുറവ്

കോവിഡിന്റെ മൂന്നാം തരംഗ ഭീതിയൊഴിയുന്നു. ശനിയാഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 9.2 ശതമാനത്തില്‍ നിന്നും 7.9 ശതമാനമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. 1,27,952 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ചയുമായി താരത്മ്യം ചെയ്യുമ്ബോള്‍ 14 ശതമാനം കുറവാണിത്. കോവിഡ് രോഗവ്യാപനത്തില്‍ കുറവുണ്ടായ​തോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാജ്യത്ത് 678 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ദിവസം 1.49 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ മൂന്നാം തരംഗത്തിന്റെ വ്യാപനം അവസാനിക്കുന്നുവെന്ന് തന്നെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേരളമുള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments