HomeNewsShortരാജ്യത്തിന്‍റെ വാക്സീൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം: നയം തുല്യത ഉറപ്പാക്കുന്നതെന്ന് സത്യവാങ്മൂലം

രാജ്യത്തിന്‍റെ വാക്സീൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം: നയം തുല്യത ഉറപ്പാക്കുന്നതെന്ന് സത്യവാങ്മൂലം

രാജ്യത്തിന്‍റെ കൊവിഡ് വാക്സീൻ നയത്തിൽ ഇടപെടരുതന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. നയം തുല്യത ഉറപ്പാക്കുന്നതെന്ന് കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാർ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വാക്സീന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും.

വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്സീന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments