HomeNewsShortമദ്യശാലകൾ തുറക്കാൻ വൈകിയേക്കും: ആപ്പ് പ്രവർത്തനക്ഷമമാകാൻ സമയം വേണമെന്ന് കമ്പനി

മദ്യശാലകൾ തുറക്കാൻ വൈകിയേക്കും: ആപ്പ് പ്രവർത്തനക്ഷമമാകാൻ സമയം വേണമെന്ന് കമ്പനി

മദ്യശാലകളും ബാറുകളും തുറക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും വിൽപ്പന വൈകുമെന്ന് സൂചന. ആപ്പ് വഴി ബുക്കിംഗ് ഏർപെടുത്തുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. ബവ്കോ എം ഡി ഇന്ന് ബവ്‌ക്യൂ ആപ്പ് പ്രതിനിധികളുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും തീരുമാനം.

കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാൽ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ മൂന്ന് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. ഇതാണ് മദ്യവിതരണം വൈകുമെന്ന് സൂചന ഉണ്ടാവാൻ കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments