HomeNewsShortരാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും കേരളഹൗസിൽ വിലക്ക്; ഇടതുഭരണം പട്ടാള ഭരണത്തിന് തുല്യമെന്നു പ്രതിപക്ഷ സംഘടനകൾ

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും കേരളഹൗസിൽ വിലക്ക്; ഇടതുഭരണം പട്ടാള ഭരണത്തിന് തുല്യമെന്നു പ്രതിപക്ഷ സംഘടനകൾ

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും കേരള ഹൗസിൽ വിലക്ക്. മുഖ്യമന്ത്രിയുടെ കീഴിലുളള പൊതുഭരണ വകുപ്പ് കഴിഞ്ഞ ഓഗസ്റ്റില്‍ ഇറക്കിയതാണ് ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍, ജീവനക്കാരുടെ യൂണിയന്‍, അസോസിയേഷനുകള്‍ എന്നിവയ്ക്ക് രാഷ്ട്രീയാവശ്യങ്ങള്‍ക്കോ തെരഞ്ഞെടുപ്പുകള്‍ക്കോ കോണ്‍ഫറന്‍സ് ഹാള്‍ അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ തുടർന്ന് പ്രതിപക്ഷ യൂണിയനായ കേരള എന്‍ജിഒ അസോസിയേഷന്റെ സംസ്ഥാന നേതാക്കള്‍ക്ക് കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തിന് അനുമതി ലഭിച്ചില്ല. പാര്‍ലമെന്റ് മാര്‍ച്ചിന് ഡല്‍ഹിയിലെത്തിയ നേതാക്കള്‍ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വീട്ടില്‍ വാര്‍ത്താസമ്മേളനം നടത്തി. എതിരഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുകയാണെന്നും പട്ടാളമേധാവി ഭരിക്കുമ്ബോലെയാണ് ഇടതുഭരണമെന്നും അസോസിയേഷന്‍ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments