HomeNewsShortഅരുണാചല്‍ പ്രദേശില്‍ ഇനി രാഷ്‌ട്രപതി ഭരണം

അരുണാചല്‍ പ്രദേശില്‍ ഇനി രാഷ്‌ട്രപതി ഭരണം

അരുണാചല്‍ പ്രദേശില്‍ രാഷ്‌ട്രപതി ഭരണത്തിനുള്ള കേന്ദ്രത്തിന്റെ ശുപാര്‍ശ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി അംഗീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ്‌ രാഷ്‌ട്രപതി ഭരണത്തിന്‌ ശുപാര്‍ശ ചെയ്‌ത് കത്ത്‌ കൈമാറിയത്‌. അതേസമയം ശുപാര്‍ശ അംഗീകരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധിസംഘം രാഷ്‌ട്രപതിക്ക്‌ നിവേദനം നല്‍കിയിരുന്നു.
നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട്​ ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്​തതിനെ തുടർന്നാണ് അരുണാചലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ നവംബറിലാണ്​ പ്രതിസന്ധി തുടങ്ങിയത്​. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47 ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച്​ നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് അരുണാചലില്‍ കുഴപ്പങ്ങള്‍ തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments