HomeNewsShortനടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ നേരത്തെ അറിയാമായിരുന്നെന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണി

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ നേരത്തെ അറിയാമായിരുന്നെന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരത്തെ അറിയാമെന്ന്, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴി.സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അയാള്‍ പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. പരിചയമില്ലാത്ത ഭാവത്തില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും കത്തിനെക്കുറിച്ച് സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ പോയിരുന്നുവെന്നും വെളിപ്പെടുത്തിയ അപ്പുണ്ണി കേസിലെ ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് അപ്പുണ്ണി ആലുവ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അപ്പുണ്ണി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഹാജരാകണമെന്ന കോടതി ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ മാധ്യമങ്ങളെല്ലാം അപ്പുണ്ണിയെ കാത്ത് ആലുവ പൊലീസ് ക്ലബിനു മുന്നിലുണ്ടായിരുന്നു. 11 മണിയോടുകൂടി ഇയാള്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഈ പശ്ചാത്തലത്തില്‍ അപ്പുണ്ണിയെത്തിയാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള തയാറെടുപ്പുകളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ക്ലബ്ബിനു മുന്നില്‍ നിലയുറപ്പിച്ചത്.

അതിനിടെയാണ് പൊലീസ് ക്ലബിന്റെ പ്രധാന വഴിയില്‍നിന്നു മാറി മറ്റൊരു വഴിയില്‍ അപ്പുണ്ണിയോടു മുഖസാദൃശ്യമുള്ള ഒരാള്‍ എത്തിയത്. അപ്പോള്‍ സമയം രാവിലെ 10.40. മൊബൈല്‍ നോക്കിയെത്തിയ ഇയാളോട് അപ്പുണ്ണിയാണോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതേയെന്നു മറുപടി. ഇതോടെ മാധ്യമപ്രവര്‍ത്തകരെല്ലാം ഇയാള്‍ക്കു ചുറ്റും കൂടി. തിക്കിത്തിരക്കിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പൊലീസ് ക്ലബിന്റെ ഗേറ്റ് തുറന്ന് ഇയാള്‍ അകത്തു പ്രവേശിച്ചു. പൊലീസെത്തി ഇയാളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യഥാര്‍ഥ അപ്പുണ്ണി കാറില്‍ പൊലീസ് ക്ലബിലെത്തിയത്.

ആലുവ പോലീസ് ക്ലബില്‍ രാവിലെ 11ന് എത്തിയ അപ്പുണ്ണിയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വൈകുന്നേരം അഞ്ചിനാണ് വിട്ടയച്ചത്. ദിലീപ് റിമാന്‍ഡിലായശേഷം അപ്പുണ്ണി ഒളിവില്‍ പോയിരുന്നു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ തിങ്കളാഴ്ച അവസാന അവസരമാണ് ഇയാള്‍ക്കു പോലീസ് നല്‍കിയിരുന്നത്, എത്തിയില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസ് തീരുമാനം. bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments