HomeNewsShortആലഞ്ചേരിക്കെതിരെ വീണ്ടും ഭൂമി വിവാദം; കാക്കനാട് കര്‍ദ്ദിനാള്‍ നഗറിലെ ഭൂമിയും വീടും ബന്ധുക്കള്‍ക്ക് വിറ്റതായി ആരോപണം

ആലഞ്ചേരിക്കെതിരെ വീണ്ടും ഭൂമി വിവാദം; കാക്കനാട് കര്‍ദ്ദിനാള്‍ നഗറിലെ ഭൂമിയും വീടും ബന്ധുക്കള്‍ക്ക് വിറ്റതായി ആരോപണം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും ഭൂമി വിവാദവുമായി വിമതപക്ഷം. കാക്കനാട് കര്‍ദിനാള്‍ നഗറിലെ ഭൂമിയും വീടും ബന്ധുക്കള്‍ക്ക് വിറ്റുവെന്നാണ് ആരോപണം. ഈ പണം സഭയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. അതിനിടെ കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരത്തിലെ വിവിധ പളളികളില്‍ എഎംടിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

സഭയുടെ വിവാദ ഭൂമിയിടപാട് വിഷയം സാന്പത്തിക നഷ്ടം പരിഹരിച്ച്‌ അവസാനിപ്പിക്കാനുളള നീക്കം നടക്കുന്നതിനിടെയാണ് കര്‍ദ്ദിനാളിനെതിരേ മറ്റൊരു വിവാദവും ഉയര്‍ത്തിയിരിക്കുന്നത്. 1

966 ല്‍ സഭ നിര്ധനരായവര്‍ക്കു വേണ്ടി നല്‍കിയ കാക്കനാട് കര്‍ദിനാള്‍ നഗറിലെ ഭൂമിയും വീടും ബന്ധുക്കള്‍ക്ക് വിറ്റുവെന്നാണ് ആരോപണം. 40 പേര്‍ക് സൗജന്യമായി നല്‍കിയ ഭുമിയിലെ 6 സെന്റ് സ്ഥലവും വീടും 22.5 ലക്ഷം രൂപക്ക് വിറ്റതായാണ് രേഖകളില്‍ പറയുന്നത്. ഇതു വാങ്ങിയവര്‍ കര്‍ദിനാളിനെ അടുത്ത ബന്ധുക്കള്‍ ആണെന്നും വിരുദ്ധ പക്ഷം ആരോപിക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലഞ്ചേരിയും ഫാദര്‍ ജോഷി പുതുവയും ചേര്‍ന്നു നടത്തിയ ഇടപാടിലെ പണം സഭയിലേക്ക് വന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു.

സഭയുടെ പാന്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ എല്ലാം നടത്തിയത്. അതിനിടെ കര്‍ദിനാള്‍ സ്ഥാന ത്യാഗം ചെയ്യണമെന്നാവശ്യം ശക്തമാക്കി വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷ്യപെട്ടു. കലൂര്‍ റിന്യൂവര്‍ സെന്‍റര്‍, സെന്റ് മേരീസ് പള്ളി, എളംകുളം പള്ളി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments