HomeNewsShortനാല് ഐസിസ് ഭീകരര്‍ ഇന്ത്യയില്‍; ലക്ഷ്യം വച്ചത് ഷോപ്പിങ് മാളുകൾ

നാല് ഐസിസ് ഭീകരര്‍ ഇന്ത്യയില്‍; ലക്ഷ്യം വച്ചത് ഷോപ്പിങ് മാളുകൾ

ദില്ലി: രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ തയ്യാറെടുത്ത നാല് ഐസിസ് ഭീകരര്‍ ദില്ലിയില്‍ പിടിയിലായി. നാല് പേരും ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എന്നതാണ് ഞെട്ടിപ്പിയ്ക്കുന്ന വസ്തുത. 9 നും 23 നും ഇടയില്‍ പ്രായമുള്ള നാല് യുവാക്കളെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ അഖ്‌ലാക്ക് ഉര്‍ റഹ്മാന്‍, ബിരുദ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഒസാമ, അജിസ്, ആയുര്‍വേദ വിദ്യാര്‍ത്ഥിയായ മെഹ്രാജ് എന്നിവരാണ് ദില്ലി പോലീസിന്റെ പിടിയിലായത്. ഐസിസ് റിക്രൂട്ടര്‍മാരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നു കരുതുന്നു

ഹരിദ്വാറില്‍ നടക്കുന്ന അര്‍ദ്ധ കുംഭമേളയും ദില്ലിയിലെ ഷോപ്പിങ് മാളുകളും ലക്ഷ്യം വയ്ക്കുന്നതായിരുന്നു ഇവരുടെ പദ്ധതികള്‍. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്‌ഫോടനങ്ങള്‍ നടത്താനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ്‌പോലീസ് പറയുന്നത്. സ്‌ഫോടനങ്ങള്‍ നടത്താന്‍ ഉദ്ദേശിയ്ക്കുന്ന ഷോപ്പിങ് മാളുകളെ സംബന്ധിച്ച് ഇവര്‍ വിശദമായ പഠനം തന്നെ നടത്തിയിട്ടുണ്ട്. സെലക്ട് സിറ്റി വാക്ക്, സാക്കെറ്റ് ഡിഎല്‍ഫ് പ്രൊമനെഡ്, വസന്ത് കുഞ്ച്, ഗ്രേറ്റ് ഇന്ത്യ പ്ലോസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ഐസിസുമായി ബന്ധപ്പെട്ടിരുന്നത്. വാട്‌സ് ആപ്പ്, ഹൈക്ക് തുടങ്ങിയ മെസഞ്ചര്‍ സംവിധാനങ്ങളും ഇവർ ഉപയോഗപ്പെടുത്തിയിരുന്നു.

Also Read:

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഐ എസ് വധഭീഷണി !

ഭീകരർ ഇന്ത്യയിൽ എത്തി: രാജ്യമെങ്ങും അതിസുരക്ഷാ നിർദേശം

ഐഎസില്‍ ചേരാന്‍ ശ്രമിച്ച 4 ഇന്ത്യക്കാര്‍ സിറിയയിൽ പിടിയില്‍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments