HomeNewsShortതീപിടിച്ച ഹോട്ടലിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു

തീപിടിച്ച ഹോട്ടലിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു

ദുബൈ: ന്യൂ ഇയർ ആഘോഷത്തിനിടെ തീപിടിച്ച ഹോട്ടലിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത രണ്ടു യുവാക്കളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു. സാമൂഹിക മാധ്യമത്തില്‍ ഫോട്ടോ ഇട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. കത്തുന്ന ഹോട്ടലിന് സമീപത്തുനിന്ന് സമാനരീതിയില്‍ സെല്‍ഫി എടുത്തതിന് ദമ്പതികള്‍ വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെയാണിത്.
ബുര്‍ജ് ഖലീഫക്ക് സമീപമുള്ള ആഡംബര ഹോട്ടലിന് പുതുവത്സര ദിനത്തിൽ തീപിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. സാക്ഷികളെ വിസ്തരിച്ചതിനുശേഷം യുവാക്കളെ വിട്ടയക്കാന്‍ ദുബൈ പബ്ളിക് പ്രോസിക്യൂട്ടര്‍ തീരുമാനിക്കുകയായിരുന്നു. കുറ്റകരമായ ഉദ്ദേശ്യം ഉണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments