HomeAround KeralaKollamവെള്ളാപ്പള്ളിക്ക് വധഭീഷണി; ബിജെപിയുമായുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളിയെയും കുടുംബത്തെയും വധിക്കും

വെള്ളാപ്പള്ളിക്ക് വധഭീഷണി; ബിജെപിയുമായുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളിയെയും കുടുംബത്തെയും വധിക്കും

ചേര്‍ത്തല: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും കത്തിലൂടെ  വധഭീഷണി. അല്‍ഉമ്മ എന്ന തലക്കെട്ടില്‍  തയാറാക്കിയ കത്ത് ചൊവ്വാഴ്ചയാണ് എസ്.എന്‍.ഡി.പി. യോഗത്തിന്റെ കൊല്ലത്തെ ആസ്ഥാനമന്ദിരത്തില്‍ ലഭിച്ചത്. കത്ത് ഇംഗ്ലീഷിലാണ്.

വിശ്വാസികള്‍ക്കെതിരേ വെള്ളാപ്പള്ളി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബി.ജെ.പിയുമായുള്ള രാഷ്ട്രീയപരിപാടികള്‍ ഈ മാസം 15 നുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളിയെയും കുടുംബത്തെയും കൊന്നുകളയുമെന്നുമാണ് ഭീഷണി. എഴുതിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ കത്തിലില്ല.

കഴിഞ്ഞ 28 ന് കോയമ്പത്തൂര് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.  കത്ത് പോലീസിനു കൈമാറിയതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments