HomeNewsLatest Newsകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം നഴ്‌സിങ് പരീക്ഷാ തട്ടിപ്പ് സംഘത്തിലേക്കും

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം നഴ്‌സിങ് പരീക്ഷാ തട്ടിപ്പ് സംഘത്തിലേക്കും

കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നഴ്‌സിങ് മേഖലയിലെ സാമ്പത്തിക ഇടപാട് അടക്കം വിശദമായി പൊലീസ് അന്വേഷിച്ചുതുടങ്ങി. വിദേശ നഴ്‌സിങ് റിക്രൂട്ട്മെന്റും പരീക്ഷാനടത്തിപ്പും അന്വേഷണത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തിയതായാണ് വിവരം. വിദേശത്ത് നഴ്സിങ് ജോലിക്കായി നടത്തുന്ന ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിൽ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും കേരളത്തില്‍ രണ്ടു തട്ടിപ്പുസംഘങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കുടിപ്പകയുണ്ട്. ഈ കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായ പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പത്തനംതിട്ടയില്‍ അടക്കം റെയ്ഡുകൾ നടത്തിയത്. നഴ്‌സിങ് മേഖലയിലെ സംഘടനാ ഭാരവാഹികളെയും പൊലീസ് ചോദ്യം ചെയ്യും എന്നാതാണ് റിപ്പോർട്ടുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments