HomeNewsLatest Newsതൃശ്ശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും

തൃശ്ശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും

തൃശൂര്‍: തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്നു നടക്കും. സാമ്പിള്‍ വെടിക്കെട്ട് പാരമ്പര്യ പ്രകാരം നടത്തുമെന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വം അധികൃതര്‍ അറിയിച്ചു. രാത്രികാല വെടിക്കെട്ടിനു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടു ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് സാമ്പിള്‍ വെടിക്കെട്ട് ആശങ്കയിലായിരുന്നു. വെടിക്കെട്ടിന് ഇളവ് അനുവദിച്ച് ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് സാമ്പിള്‍ വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ തീരുമാനമായത്. പൂരം സുഗമമായി നടക്കണം. എന്നാല്‍ പൂരത്തിന്റെ പേരില്‍ നിയമലംഘനം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുതെന്നും ശബ്ദ മലിനീകരണം കുറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

 
പൂരം വെടിക്കെട്ടോടെ നടത്താന്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പൂരം കേരളത്തിന്റെ സംസ്‌കാരത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി. വെടിക്കെട്ട് നടത്തുന്നതിന് ഇളവ് അനുവദിച്ചു കൊണ്ട് 2007 ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments