HomeNewsLatest News‘ദ കേരള സ്റ്റോറി’ സിനിമയിലെ അവകാശവാദം തിരുത്തി നിർമാതാക്കൾ; 32000 യുവതികൾ എന്നത് ഡിസ്‌ക്രിപ്‌ഷനിൽ 3...

‘ദ കേരള സ്റ്റോറി’ സിനിമയിലെ അവകാശവാദം തിരുത്തി നിർമാതാക്കൾ; 32000 യുവതികൾ എന്നത് ഡിസ്‌ക്രിപ്‌ഷനിൽ 3 ആക്കി !

‘ദ കേരള സ്റ്റോറി’ സിനിമയിലെ അവകാശവാദം ട്രെയ്‌ലർ ഡിസ്‌ക്രിപ്‌ഷനിൽ തിരുത്തി നിർമാതാക്കൾ. കേരളത്തിലെ 32,000 യുവതികൾ മതം മാറി ഐഎസിൽ ചേർന്നുവെന്ന ഭാഗം മൂന്നുപേർ എന്നാക്കി. സിനിമയുടെ ട്രെയ്‌ലറിന്റെ യൂട്യൂബ് ഡിസ്ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചുനിൽക്കുന്നുവെന്ന് നേരത്തേ സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെൻ പറഞ്ഞിരുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും 7 വർഷം ഗവേഷണം നടത്തിയാണ് സിനിമ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് ഡിസ്ക്രിപ്ഷനിൽ മാറ്റം വരുത്തിയത്. മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്‌ലറിന്റെ പുതിയ ഡിസ്ക്രിപ്ഷനിൽ പറയുന്നത്. മെയ് അഞ്ചിന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments