HomeNewsLatest Newsഅന്യഗ്രഹജീവികളെ കണ്ടെത്താന്‍ ചൈനയില്‍ ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ്

അന്യഗ്രഹജീവികളെ കണ്ടെത്താന്‍ ചൈനയില്‍ ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ്

ബെയ്ജിങ്: അന്യഗ്രഹജീവികളെ കണ്ടെത്താനായി ചൈനയില്‍ ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ്. വലിയ ഡിഷിനകത്ത് 4450തോളം പാനലുകള്‍ സ്ഥാപിച്ചാണ് ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ നിര്‍മിച്ച കൂറ്റന്‍ ടെലസ്‌കോപ്പ് ഗുയിസോവു പ്രവിശ്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. 30 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പം വരും ഈ റേഡിയോ ടെലസ്കോപ്പിന്. അഞ്ച് വര്‍ഷം കൊണ്ടാണ് ടെലസ്‌കോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2011 മാര്‍ച്ചിലാണ് നിര്‍മാണം ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയായതിനാല്‍ ഇനി പ്രവര്‍ത്തനം ആരംഭിക്കാമെന്ന് അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. നിഗൂഢ ശബ്ദങ്ങളും തരംഗങ്ങളും സിഗ്‌നലുകളും കണ്ടെത്താന്‍ റേഡിയോ ടെലസ്‌കോപ്പ് കൊണ്ട് കഴിയും. ജീവന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനും, അന്യഗ്രഹജീവികളെക്കുറിച്ചുള്ള പഠനത്തിനും ടെലസ്‌കോപ്പ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments