HomeNewsLatest Newsസംസ്ഥാനത്ത് ഇന്ന് മുതല്‍ ടാങ്കർ ലോറികൾ സമരത്തിൽ ; ഇന്ധനക്ഷാമത്തിന് ഇടയായേക്കുമെന്നു സൂചന

സംസ്ഥാനത്ത് ഇന്ന് മുതല്‍ ടാങ്കർ ലോറികൾ സമരത്തിൽ ; ഇന്ധനക്ഷാമത്തിന് ഇടയായേക്കുമെന്നു സൂചന

സംസ്ഥാനത്ത് ഇന്ന് മുതല്‍ ടാങ്കർ ലോറികൾ സമരത്തിൽ. പെട്രോളിയം കമ്ബനികളായ ബിപിസിഎല്‍, എച്ചപിസില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധന വിതരണം താല്‍കാലികമായി മുടങ്ങും. 600 ഓളം ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയായേക്കും. ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുക. നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്ബനികളുമായി ഉണ്ടായ തര്‍ക്കമാണ് സമരത്തിന് കാരണം. ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു ലോറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ടാക്‌സ് സംബന്ധിച്ച്‌ ഉള്ള വിഷയം പെട്രോളിയം കമ്ബനികളും, ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റും തമ്മിലുള്ളതാണെന്നും, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് ഇവരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments