HomeNewsLatest Newsസ്ഥാനമാറ്റത്തില്‍ പ്രതിഷേധം; ടി.പി.സെന്‍കുമാര്‍ മൂന്നു ദിവസത്തെ അവധിയില്‍ പ്രവേശിച്ചു

സ്ഥാനമാറ്റത്തില്‍ പ്രതിഷേധം; ടി.പി.സെന്‍കുമാര്‍ മൂന്നു ദിവസത്തെ അവധിയില്‍ പ്രവേശിച്ചു

സ്ഥാനമാറ്റത്തില്‍ പ്രതിഷേധിച്ച്‌ ടി.പി.സെന്‍കുമാര്‍ മൂന്നു ദിവസത്തെ അവധിയില്‍ പ്രവേശിച്ചു. ഇന്റലിജന്‍സ് ഡി.ജി.പി എ.ഹേമചന്ദ്രനാണ് ഡി.ജി.പി യുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ട് സെന്‍കുമാര്‍ പരാതി അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമായിപ്പോയെന്ന് സെന്‍കുമാര്‍ ഗവര്‍ണറെ അറിയിച്ചു. മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയില്‍ ചട്ടലംഘനമുണ്ടെന്നും സുപ്രീംകോടതി വിധിക്കും പോലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിതെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പോലീസ് സേനയുടെ മേധാവിയോട് കാണിക്കേണ്ട മര്യാദയും മാന്യതയും സര്‍ക്കാര്‍ കാണിച്ചില്ലെന്നും സെന്‍കുമാര്‍ പരാതിപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടാമെന്ന് ഗവര്‍ണര്‍ സെന്‍കുമാറിനെ അറിയിച്ചതായാണ് സൂചന.

 

 

തന്നെ ഡി ജി പി സ്ഥാനത്തുനിന്നും മാറ്റി ലോക്നാഥ് ബെഹ്റയെ ആ സ്ഥാനത്ത് നിയമിച്ചതില്‍ സെന്‍കുമാര്‍ വളരെ വികാരഭരിതനായി പ്രതികരിച്ചിരുന്നു. സര്‍ക്കാരിനോടൊപ്പം യോജിച്ചുപോകാന്‍ ബഹ്റക്കേ കഴിയൂവെന്നു തോന്നുന്നുവെങ്കില്‍ അദ്ദേഹത്തെ തന്നെ ആസ്ഥാനത്ത് നിയമിക്കാമെന്നായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. . വാശി പിടിച്ച്‌ ഡി.ജി.പി പദവിയില്‍ ഇരിക്കുന്നതില്‍ അര്‍ഥമില്ലെന്നും അങ്ങനെ നില്‍ക്കുന്ന ഒരാളല്ല താനെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments