HomeNewsLatest Newsസിനിമ നടൻ വിദ്യാര്‍ഥിനികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

സിനിമ നടൻ വിദ്യാര്‍ഥിനികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പാലക്കാട്: സിനിമ നടൻ വിദ്യാര്‍ഥിനികളെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പാലക്കാട് ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജശേഖരനെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തത്. എസ്.ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വകുപ്പ് തല നടപടിയുമുണ്ടാകും. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തത്തെിയ യുവനടന്‍ കാറിന്‍റെ ഡ്രൈവര്‍ സീറ്റിലിരുന്ന് നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവം അറിഞ്ഞയുടന്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ഒറ്റപ്പാലം സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. വിഷയം മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുകയും നടനെ അറസ്റ്റു ചെയ്യുകയും ചെയ്തത്.

 

 
അന്വേഷണത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സബ്കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന സകൂള്‍ പ്രിന്‍സിപ്പാലിന്‍റെ പരാതി പ്രകാരം പ്രാഥമിക അന്വേഷണം നടത്താന്‍ സ്കൂളിലത്തെിയ സിവില്‍ പൊലീസ് ഓഫീസര്‍ തയാറായിരുന്നില്ളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആഗസ്ത് 27ന് നടന്ന സംഭവത്തിന്‍റെ പൊലീസ് അന്വേഷണം ആരംഭിക്കുന്നതിന് കാലതാമസം വരുത്തുകയും പരാതിക്കാരോട് മോശമായി പെരുമാറിയെന്നും കേസ് മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും സബ്കളക്ടറുടെ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.

കിണറ്റിൽ ചാടും കയറും, വീണ്ടും ചാടും; ചെങ്ങമനാട് വയോധികന്റെ വിക്രിയ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വട്ടം കറക്കി !

പഠിപ്പിക്കുന്ന വിദ്യാർത്ഥിയുമായി ക്ലാസ്സിൽ അധ്യാപികയുടെ ലൈംഗികബന്ധം; ചൂടൻ രംഗങ്ങൾ കണ്ട ക്ലാസ്സിലെ മറ്റു കുട്ടികൾ അധ്യാപികയ്ക്ക് കൊടുത്തത് കിടിലൻ പണി

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments