HomeNewsLatest Newsസോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍; കൊലയാളി സിസി ടിവി യിൽ

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍; കൊലയാളി സിസി ടിവി യിൽ

ബെംഗളൂരു: സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 31 കാരിയായ പഞ്ചാബ് സ്വദേശിനി കുസുമ റാണിയെ ആണ് ചൊവ്വാഴ്ച ബെംഗളൂരു കാഡുഗൊഡിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദില്ലിയിലെ ഐ ബി എമ്മില്‍ നിന്നും ആറ് മാസം മുമ്പ് ബെംഗളൂരുവിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി എത്തിയതാണ് ഇവര്‍. സുഹൃത്ത് നിധി ശര്‍മയ്‌ക്കൊപ്പമാണ് കുസുമ റാണി കാഡുഗൊഡിയില്‍ താമസിച്ചിരുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം നിധി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുസുമ റാണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിപ്പിച്ച നിലയിലായിരുന്നു കുസുമ റാണി. നിധി ശര്‍മയാണ് ഒച്ച വെച്ച് ആളെക്കൂട്ടിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ഒരു മണിക്കും ഇടയില്‍ കുസുമ റാണിയെ ഒരാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ മൂന്ന് മണിയോടെ തിരിച്ചുപോയി. അപ്പാര്‍ട്ട്‌മെന്റിലെ സി സി ടി വി ക്യാമറയില്‍ ഇയാളുടെ രൂപം പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റിയുടെ അടുത്ത് വന്ന് കുസുമ റാണി തന്നെയാണ് ഇയാളെ കൂട്ടിക്കൊണ്ടുപോയതെന്നാണ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്ന വിവരം. ഇയാളാണ് കൊലപാതകി എന്നാണ് പോലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments