HomeNewsLatest Newsഎൻജിനിൽ പത്തി വിടര്‍ത്തി ചീറ്റി മൂര്‍ഖന്‍ പാമ്പ്; കോട്ടയം -എറണാകുളം പാതയില്‍ ട്രെയിൻ മുടങ്ങി

എൻജിനിൽ പത്തി വിടര്‍ത്തി ചീറ്റി മൂര്‍ഖന്‍ പാമ്പ്; കോട്ടയം -എറണാകുളം പാതയില്‍ ട്രെയിൻ മുടങ്ങി

ട്രെയിനിന്റെ എന്‍ജിനിലേക്ക് വൈദ്യുതിയെത്തിക്കുന്ന പാന്റ്റോഗ്രാഫില്‍ മൂർഖൻ പാമ്പ് കുടുങ്ങിയതിനെ തുടര്‍ന്ന് കോട്ടയം- എറണാകുളം പാതയില്‍ ട്രെയിന്‍ നിന്നുപോയി. ദിബ്രുഗഡില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള വിവേക് എക്‌സ്പ്രസിലാണ് സംഭവം. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് പത്തിവിടര്‍ത്തി ചീറ്റുന്ന പാമ്പിനെ കണ്ടത്. അപ്പോള്‍ത്തന്നെ ട്രെയിന്‍ നിന്നു. പരിശോധനയില്‍, പാന്റ്റോഗ്രാഫിന് ഷോര്‍ട്ടിങ് ഉണ്ടായെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരെത്തി തകരാറുകള്‍ പരിഹരിച്ചു. പാമ്പ് ഷോക്കടിച്ച് ചത്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നരമണിക്കൂറോളം വൈകി ഒന്‍പതു മണിയോടെയാണ് യാത്ര തുടര്‍ന്നതെങ്കിലും കോട്ടയം-എറണാകുളം പാതയില്‍ തീവണ്ടി ഗതാഗതം പൂര്‍ണമായും താളംതെറ്റി. തീവണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments