HomeNewsLatest Newsകരുനാഗപ്പള്ളിയിൽ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവിന് നടുറോഡില്‍ പൊലീസിൻെറ ക്രൂരമർദനം

കരുനാഗപ്പള്ളിയിൽ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവിന് നടുറോഡില്‍ പൊലീസിൻെറ ക്രൂരമർദനം

കരുനാഗപ്പള്ളിയില്‍ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയെ നടു റോഡിലിട്ട് പൊലീസ് മര്‍ദ്ദിച്ചു. കൊല്ലം വള്ളിക്കീഴ് സ്വദേശിയും എസ്‌എഫ്‌ഐ നേതാവുമായ അഖിലിനെയാണ് കരുനാഗപ്പള്ളി എസ്‌ഐ മര്‍ദിച്ചത്. പൊലീസ് സ്റ്റേഷനില്‍ വച്ചും എസ്‌ഐ മര്‍ദ്ദിച്ചുവെന്നും അഖിലിന്റെ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അഖില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് കരുനാഗപ്പള്ളി ബസ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന തന്നെ എസ്‌ഐ ശ്യാം അസഭ്യം പറയുകയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അഖില്‍ പറഞ്ഞു. സ്റ്റേഷനില്‍ വെച്ചും എസ്‌ഐ മര്‍ദ്ദിച്ചുവെന്ന് അഖില്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 100 രൂപ പെറ്റി അടപ്പിച്ച ശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ യുവജന കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments