HomeNewsLatest Newsപാർട്ടിവിട്ടതിന്റെ കലിപ്പുതീർക്കാൻ സിപിഎം നേതാവിന്റെ മകളുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്

പാർട്ടിവിട്ടതിന്റെ കലിപ്പുതീർക്കാൻ സിപിഎം നേതാവിന്റെ മകളുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്

പാര്‍ട്ടിവിട്ട സിപിഎം നേതാവിന്റെ മകള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു. നേതാവിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച നേതാവിന്റെ മകളുടേതെന്ന പേരില്‍ അശ്ലീല വീഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതിനാണ് കേസ്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് പാര്‍ട്ടി വിട്ടത്. എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റിയംഗം സജിന്‍ സാജന്‍, ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവ് അലന്‍ സോണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ മാഗസിന്‍ എഡിറ്ററാണ് സജിന്‍ സാജന്‍. സജിന്‍ സാജന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ച ശേഷം അശ്ലീല വീഡിയോയും ശബ്ദ സന്ദേശവും അയച്ചുകൊടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments