HomeNewsLatest Newsആശുപത്രിയിൽ നിന്നു കാണാതായ ഷംനയുടെ തിരോധാനത്തിനു പിന്നിൽ നടന്നത് വേദനിപ്പിക്കുന്ന ഒരു സംഭവം; അറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു...

ആശുപത്രിയിൽ നിന്നു കാണാതായ ഷംനയുടെ തിരോധാനത്തിനു പിന്നിൽ നടന്നത് വേദനിപ്പിക്കുന്ന ഒരു സംഭവം; അറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു ഭർത്താവ്

തിരുവനന്തപുരത്തു നിന്നു കാണാതായ ‘ഗര്‍ഭിണി’യുടെ തിരോധാനത്തിനു പിന്നില്‍ നടന്നത് തീവ്രസ്നേഹത്തിന്റെ അല്‍പ്പം നൊമ്പരപ്പെടുത്തുന്ന ഒരു കഥ. കുട്ടികള്‍ ഇല്ലാത്തതിന്റെ ഭര്‍ത്താവു തന്നെ മൊഴി ചൊല്ലി മറ്റൊരു വിവാഹം കഴിക്കുമോ എന്ന ഭയമാന് ഷംന എന്ന യുവതിയെ ഇതെല്ലാം ചെയ്യിച്ചത്. താൻ ഗർഭിണിയാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച ഷംന തുടര്‍ന്നു പ്രസവത്തിനെന്നു പറഞ്ഞ് ഇവര്‍ ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെനിന്നും ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ചു ഷംന ആശുപത്രിയില്‍ നിന്നു പോയി. ഒരു ദിവസത്തിനു ശേഷം കരുനാഗപ്പള്ളിയില്‍ വച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഷംനയെ തിരിച്ചറിയുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കരുനാഗപ്പള്ളി താലുക്കാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഷംന ഗര്‍ഭണിയല്ല എന്നു വ്യക്തമായി. തുടര്‍ന്നു തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഷംന ഇപ്പോള്‍ ഗര്‍ഭിണിയല്ല എന്നും പ്രസവിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു.

ഒടുവില്‍ ഗര്‍ഭവും ഗര്‍ഭക്കഥയും തന്റെ സൃഷ്ടിയായിരുന്നു എന്ന് ഇവര്‍ പോലീസിനോടു തുറന്നു സമ്മതിച്ചു. അന്‍ഷാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 2 വര്‍ഷമായി. ഇതിനിടയില്‍ രണ്ടു തവണ ഇവര്‍ ഗര്‍ഭിണിയായി എങ്കിലും രണ്ടു തവണയും ഗര്‍ഭം അലസി. ഇതിനെ ചൊല്ലി തന്റെ രക്ഷിതാക്കളും അന്‍ഷാദിന്റെ രക്ഷിതാക്കളും കുത്തുവാക്കുകള്‍ പറഞ്ഞിരുന്നു. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലുമോ എന്നു ഷംന ഭയന്നിരുന്നു. ഭര്‍ത്താവു മറ്റൊരു വിവാഹം കഴിക്കുമോ എന്നും ഇവര്‍ ചിന്തിച്ചു.

തനിക്ക് അന്‍ഷാദിനെ വിട്ടുപിരിയാനാവില്ല. ഇത്തരം സാഹചര്യവും കടുത്ത വിഷമവും മൂലമാണു ഗര്‍ഭിണിയാണ് എന്ന കഥ പ്രചരിപ്പിച്ചതും ഭര്‍ത്താവിനെയും ബന്ധുക്കളെയും തെറ്റുദ്ധരിപ്പിച്ചതും എന്നും ഇവര്‍ പറയുന്നു. ഓരോ മാസവും ചൊവ്വാഴ്ച എന്ന രീതിയില്‍ ഒന്‍പതു മാസം വരെ ഇവര്‍ പരിശോധനയ്ക്കും ഗര്‍ഭ ചികിത്സയ്ക്കും എത്തി. പരിശോധന രേഖകളും മരുന്നുകളും മറ്റുള്ളവരില്‍ നിന്നും രഹസ്യമാക്കി വച്ചു. വയറിനു വലുപ്പം കുറഞ്ഞതു കുഞ്ഞിനു ഭാരക്കുറവായതിനാലാണ് എന്ന് ഷംന മറ്റുള്ളവരോടു പറഞ്ഞു. ഒടുവില്‍ കള്ളിവെളിച്ചത്താകുമെന്ന സാഹചര്യത്തില്‍ ഒളിവില്‍ പോകുകയായിരുന്നു എന്നു ഷംന പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments