HomeNewsLatest Newsവൻ പ്രതീക്ഷയായി ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിൻ; 500 മില്ല്യൺ ഡോസുകൾ വർഷം തോറും നിർമിച്ചെടുക്കാനൊരുങ്ങി...

വൻ പ്രതീക്ഷയായി ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിൻ; 500 മില്ല്യൺ ഡോസുകൾ വർഷം തോറും നിർമിച്ചെടുക്കാനൊരുങ്ങി റഷ്യ; ഇതുവരെ ഓർഡർ ചെയ്തത് 20 രാജ്യങ്ങൾ

ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിൻ എന്നവകാശപ്പെടുന്ന റഷ്യയുടെ ‘സ്പുട്നിക് ഫൈവ് എന്ന വാക്‌സിനായുള്ള കാത്തിരിപ്പാരംഭിച്ച് ലോകരാജ്യങ്ങൾ. ഇതുവരെ 20 രാജ്യങ്ങളാണ് വാക്സിൻ മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുന്നതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. കൊവിഡ് വാക്സിൻ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃസ്ഥാനം വഹിക്കുന്ന കിറിൽ ദിമിത്രിയേവാണ് ഈ വിവരം മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്നും വരുന്ന സെപ്തംബർ മാസത്തോടെ വ്യാവസായിക തലത്തിൽ വാക്സിൻ നിർമാണം ആരംഭിക്കുമെന്നും ദിമിത്രിയേവ് വ്യക്തമാക്കി. ഒരു ബില്ല്യൺ ഡോസുകൾക്കായുള്ള ഓർഡറുകളാണ് നിലവിൽ 20 രാജ്യങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ പങ്കാളികളുമായി ചേർന്നുകൊണ്ട്, അഞ്ച് രാജ്യങ്ങളിലായി വാക്സിന്റെ 500 മില്ല്യൺ ഡോസുകൾ വർഷം തോറും നിർമിച്ചെടുക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments