HomeNewsLatest Newsഗുല്‍ബര്‍ഗ കേസ്:ആത്മഹത്യ ശ്രമമെന്ന് സര്‍വകലാശാല റിപ്പോര്‍ട്ട്

ഗുല്‍ബര്‍ഗ കേസ്:ആത്മഹത്യ ശ്രമമെന്ന് സര്‍വകലാശാല റിപ്പോര്‍ട്ട്

ബംഗളുരു: കര്‍ണാടകയില്‍ മലയാളി നേഴ്സിംഗ് വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ കോളജ് അധികൃതരെ സംരക്ഷിക്കുന്ന തരത്തിൽ രാജീവ് ഗാന്ധി സര്‍വകലാശാല റിപ്പോര്‍ട്ട്. റാഗിംഗല്ല കുടുംബ പ്രശ്നം മൂലമുള്ള ആത്മഹത്യാ ശ്രമമാണ് നടന്നതെന്നാണ് സര്‍വകലാശാല റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. റാഗിംഗിനിരയായ മലയാളി ദളിത് വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. റാഗിംഗിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ബാത് റൂം കഴുകുന്ന ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. അന്നനാളം തകര്‍ന്ന പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സീനിയര്‍ മലയാളി വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് പെണ്‍കുട്ടിയെ റാഗ് ചെയ്തത്. കര്‍ണാടക പോലീസ് കോഴിക്കോട് എത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തിരുന്നു. കര്‍ണാടക പോലീസ് ഡി.വൈ.എസ്.പിയായ ഝാന്‍വിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിയെ അവഗണിച്ച്‌ യുവതാരങ്ങള്‍; മോഹന്‍ലാല്‍ മാത്രം ആശംസ നേർന്നു
മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments