HomeAround KeralaAlappuzhaനിയമനത്തട്ടിപ്പ്; ആലപ്പുഴയിൽ പോലീസുകാരൻ അറസ്റ്റിൽ

നിയമനത്തട്ടിപ്പ്; ആലപ്പുഴയിൽ പോലീസുകാരൻ അറസ്റ്റിൽ

ആലപ്പുഴ: നിയമനത്തട്ടിപ്പ് കേസിൽ സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റിൽ. തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. കേസിലെ പ്രതി ശരണ്യ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പേരുണ്ടായിരുന്നതിനെ തുടര്‍ന്ന് പ്രദീപിനെയും എസ്.ഐ. സന്ദീപിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. നിയമനത്തട്ടിപ്പില്‍ ശരണ്യയുടെ കൂട്ടാളിയായിരുന്നു ഇയാളെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
കേസിലെ പ്രധാനപ്രതിയായ ശരണ്യയുമായി 1150 തവണ ഇയാള്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചിരുന്നതായും കോളുകള്‍ മണിക്കൂറുകളോളം നീണ്ടതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പോലീസ് നിയമനത്തട്ടിപ്പില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം സംശയത്തിന്റെ നിഴലിലായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments