HomeNewsLatest Newsഓണ്‍ലൈന്‍ വഴി ഇ.പി.എഫ് പിന്‍വലിക്കല്‍ മെയ് മുതൽ നടപ്പാക്കും

ഓണ്‍ലൈന്‍ വഴി ഇ.പി.എഫ് പിന്‍വലിക്കല്‍ മെയ് മുതൽ നടപ്പാക്കും

ഇ.പി.എഫ്. പിന്‍വലിക്കല്‍, പെന്‍ഷന്‍ തുക കണക്കാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കുന്ന ഇ.പി.എഫ്.ഒ. മേയ് മാസത്തോടെ ആരംഭിക്കും. എല്ലാ ഫീല്‍ഡ് ഓഫീസുകളെയും സര്‍വര്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ വി.പി. ജോയ് വ്യക്തമാക്കി. തുടക്കമെന്നനിലയില്‍ ഇ.പി.എഫ്.ഒ. 50 ഓഫീസുകള്‍ സെന്‍ട്രല്‍ സര്‍വറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇ.പി.എഫ്. പിന്‍വലിക്കല്‍, പെന്‍ഷന്‍ തുക കണക്കാക്കല്‍ ആവശ്യങ്ങള്‍ക്കായി ഒരുകോടിയോളം അപേക്ഷകള്‍ വര്‍ഷത്തില്‍ ഇ.പി.എഫ്.ഒ.യ്ക്ക് ലഭിക്കുന്നുണ്ട്. അപേക്ഷ ലഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം ക്ലെയിമുകള്‍ സംബന്ധിച്ച് നടപടിയെടുക്കാനുള്ള പദ്ധതിയും ഇ.പി.എഫ്.ഒ. ആവിഷ്‌കരിക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെയുള്ള അപേക്ഷ ലഭിച്ചാല്‍ ഇ.പി.എഫ്. പിന്‍വലിക്കല്‍ നടപടികള്‍ മൂന്നുമണിക്കൂറുകള്‍ക്കകം പൂര്‍ത്തിയാക്കല്‍ ഇതിന്റെ ഭാഗമാണ്.

അവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments