HomeNewsLatest Newsനടിയെ ആക്രമിച്ച കേസ്: പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍; അറസ്റ്റിലായത് പാലക്കാട്ടുനിന്ന്

നടിയെ ആക്രമിച്ച കേസ്: പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍; അറസ്റ്റിലായത് പാലക്കാട്ടുനിന്ന്

പ്രമുഖ യുവ നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രധാന മൂന്നു പ്രതികളിലൊരാളായ മണികണ്ഠനാണ് അറസ്റ്റിലായത്. പാലക്കാട് നിന്നുമാണ് ഇയാളെ പിടികൂടിയത്. തമ്മനം സ്വദേശിയാണ് മണികണ്ഠന്‍. ഇനി പിടിയിലാകാനുളള മറ്റുരണ്ടുപേര്‍ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസിന്റെ കസ്റ്റഡിയിലുളള മറ്റുരണ്ടുപേര്‍ നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനി, വിജേഷ്, മണികണ്ഠന്‍ എന്നിങ്ങനെ മൂന്നുപേരാണ് നടിയെ ആക്രമിച്ചതെന്നാണ് വിവരം.ഇവര്‍ മൂന്നുപേരും മൂന്നുവഴിക്ക് തിരിഞ്ഞതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം.

 

 

 

യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ വാഹനത്തില്‍ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വാഹനത്തിലുണ്ടായിരുന്ന സലീമും പ്രദീപും നല്‍കിയ മൊഴി. പാലാരിവട്ടത്ത് തങ്ങള്‍ ഇറങ്ങിയതിന് ശേഷമാണ് നടി ആക്രമിക്കപ്പെടുന്നതെന്നും ഇരുവരും മൊഴിയില്‍ പറയുന്നു. തങ്ങള്‍ കാറില്‍ കയറിയത് കളമശേരിയില്‍ നിന്നുമാണെന്നും പാലാരിവട്ടത്ത് ഇറങ്ങിയെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നടി നല്‍കിയ മൊഴിയിലും മൂന്നുപേരാണ് തന്നെ ആക്രമിച്ചതെന്നാണ് പറഞ്ഞത്. ബാക്കിയുളള രണ്ടുപേര്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തുകയാണ്.

അവയവമാറ്റം അവസാനിക്കുന്നു; ഇനി നഷ്ടപ്പെട്ട അവയവം താനേ മുളച്ചുവരും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞർ !

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments