HomeNewsLatest Newsചത്തീസ്ഗഡില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും

ചത്തീസ്ഗഡില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും

ചത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ബിജാപൂര്‍, ദണ്ഡേവാഡ ജില്ലകളുടെ അതിര്‍ത്തിപ്രദേശത്തുള്ള ടിമിനാര്‍ ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ വെച്ച് ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് നക്‌സലുകളെ നേരിട്ടതെന്ന് ഡിഐജി സുന്ദര്‍രാജ് പറഞ്ഞു. ദണ്ഡേവാഡിയിലും ബിജാപൂരും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. വനം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments